നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 2015 മുതൽ ഡെൻമാർക്കിലെ അംബാസിഡറായി പ്രവർത്തിച്ചുവരികയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ വിമോചന നേതാക്കളായ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്‌സി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

Story Highlights Nelson mandela, Zindzi Mandela

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top