ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവർക്ക് കൊവിഡ്

ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഡ്രൈവറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താനടക്കമുള്ള കുടുംബാഗങ്ങൾ പരിശോധനയ്ക്ക് വിധേയരായിരുന്നു. എന്നാൽ, എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും സാറ പറുന്നു. ഡ്രൈവറിനെ ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിച്ചതായും പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിർദേശങ്ങളും നൽകിയ ബിഎംസിയ്ക്ക് നന്ദി അറിയിക്കുന്നതായും സാറ കുറിച്ചു.
മുൻപ് ബോളിവുഡ് താരങ്ങളായി അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ, ആരാധ്യ ബച്ചൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.
Story Highlights – sara alikhan driver, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here