ഇന്ത്യ-ചൈന നാലാംഘട്ട സൈനികതല ചർച്ച ഇന്ന്

ഇന്ത്യ-ചൈന നാലാം ഘട്ട സൈനികതല ചർച്ച ഇന്ന് നടക്കും. ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കമാൻഡർ തല ചർച്ച നടക്കുക. ജൂൺ 6, 22, 30 തീയതികളിലായിരുന്നു മുൻ ചർച്ചകൾ.

ഫിംഗർ മേഖലകളിലും ഡെപ്‌സങ് മേഖലയിലും സൈനിക സാന്നിദ്ധ്യം കുറയ്ക്കുന്നതടക്കമുള്ള വിഷയമാകും പ്രധാനമായും ചർച്ച ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമിതി യോഗത്തിന് (ഡബ്ലിയുഎംസിസി) മുന്നോടിയാണ് കമാൻഡർ തല ചർച്ച നടക്കുന്നത്. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യയെ നയിക്കും. മേജർ ജനറൽ ലിയു ലിൻ ആണ് ചൈനീസ് സംഘത്തിന് നേതൃത്വം നൽകുന്നത്.

ഗാൽവാൻ ഉൾപ്പെടെയുള്ള ഇന്ത്യൻ അതിർത്തിയിൽ നിന്ന് പിന്മാറിയെന്ന് വ്യക്തമാക്കി ചൈന ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ചൈന നാലാം ഘട്ട സൈനികതല ചർച്ച നടക്കുന്നതെന്ന പ്രത്യേകതയുണ്ട്.

Story Highlights India-China

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top