ശ്രീ രാമൻ ഇന്ത്യനല്ല, നേപ്പാൾ സ്വദേശി : നേപ്പാൾ പ്രധാനമന്ത്രി

ശ്രീ രാമന്റെ പൗരത്വം അവകാശപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. നേപ്പാളിലെ അയോധ്യ ഗ്രാമത്തിലായിരുന്നു രാമൻ ജനച്ചതെന്ന് കെ.പി ഒലി പറയുന്നു.
പ്രധാനമന്ത്രിയുടെ സ്വവസതിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലായിരുന്നു ഈ വിചിത്ര വാദം. ‘നമ്മൾ സീതയെ രാമന് നൽകിയെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ നമ്മൾ നമ്മുടെ രാജകുമാരനെ കൂടി നൽകി. അയോധ്യയിലാണ് രാമൻ ജനിച്ചത്. കാത്മണ്ഡുവിൽ നിന്ന് 135 കിമി അകലെ സ്ഥിതി ചെയ്യുന്ന ബിർഗഞ്ജിലാണ് അയോധ്യ സ്ഥിതി ചെയ്യുന്നത്.’
സാംസ്‌കാരികമായി ഏറെ അടിച്ചമർത്തപ്പെട്ടവരാണ് തങ്ങളെന്നും വസ്തുതകളെ പോലും അധിനിവേശം ചെയ്ത് പിടിച്ചെടുത്തിരിക്കുകയാണെന്നും നേപ്പാൾ പ്രധാനമന്ത്രി പറയുന്നു.
Story Highlights – Lord Ram Nepali Not Indian Says Nepal Prime Minister
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here