മലപ്പുറത്ത് അഞ്ച് വയസുകാരി ഉൾപ്പെടെ 58 പേർക്ക് കൂടി കൊവിഡ്

മലപ്പുറത്ത് 58 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതിൽ 21 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.
സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരുടെ വിവരം,
ജൂൺ 30 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ സ്വദേശിയിൽ നിന്നും സമ്പർക്കത്തിലൂടെ താനൂർ സ്വദേശിനി 45 വയസുകാരി,
പൊന്നാനി സ്വദേശിനിയായ ഒമ്പത് വയസുകാരി,
എടപ്പാൾ സ്വദേശിനിയായ അഞ്ച് വയസുകാരി,
പൊന്നാനി സ്വദേശികളും പെയിന്റിംഗ് തൊഴിലാളികളുമായ 36 വയസുകാരൻ, 50 വയസുകാരൻ, 45 വയസുകാരൻ,
പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 49 വയസുകാരൻ, 44 വയസുകാരൻ, 52 വയസുകാരൻ,
പൊന്നാനി സ്വദേശികളായ 65 വയസുകാരൻ, 69 വയസുകാരൻ, 52 വയസുകാരൻ, 69 വയസുകാരൻ, 70 വയസുകാരൻ, 54 വയസുകാരൻ, 66 വയസുകാരൻ, 25 വയസുകാരൻ,
വട്ടംകുളം സ്വദേശിയായ തൊഴിലാളി (34),
പൊന്നാനി സ്വദേശിയായ പ്ലംബിംഗ് തൊഴിലാളി (80),
പൊന്നാനി സ്വദേശിയായ ബീവറേജസ് ഷോപ്പ് ജീവനക്കാരൻ (38),
പൊന്നാനി സ്വദേശിയായ ഫുഡ് സപ്ലൈയർ (39),
പൊന്നാനിയിലെ മൊത്ത കച്ചവടക്കാരൻ (68)
ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായവര്‍
Read Also : തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികൾ
ഡൽഹിയിൽ നിന്നെത്തിയവരായ കോട്ടക്കലിലെ അഞ്ച് വയസുകാരൻ, 31 വയസുകാരൻ, 36 വയസുകാരൻ,
മുംബൈയിൽ നിന്നെത്തിയ വട്ടംകുളത്തെ പത്ത് വയസുകാരൻ,
കർണാടകയിൽ നിന്നെത്തിയവരായ പറപ്പൂർ സ്വദേശി (32), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (24)
വിദേശരാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവർ,
ദമാമിൽ നിന്നെത്തിയ മങ്കട സ്വദേശി (54), കാളികാവ് സ്വദേശി (37), താനൂർ സ്വദേശി (22), താഴേക്കോട് സ്വദേശി (29),
സൗദിയിൽ നിന്നെത്തിയ മൂന്നിയൂർ സ്വദേശി (39), ജിദ്ദയിൽ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (46), ആലിപ്പറമ്പ് സ്വദേശി (49), പാണ്ടിക്കാട് സ്വദേശി (47), നിറമരുതൂർ സ്വദേശി (43), പുൽപ്പറ്റ സ്വദേശി (26), പെരിന്തൽ മണ്ണ സ്വദേശി (44), പൂക്കോട്ടൂർ സ്വദേശിനി (34),
റിയാദിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (46),
അബുദബിയിൽ നിന്നെത്തിയ തവനൂർ സ്വദേശി (47), അമരമ്പലം സ്വദേശി (36),
യു.എ.ഇയിൽ നിന്നെത്തിയ അമരമ്പലം സ്വദേശി (43), പൊന്നാനി സ്വദേശി (48), വേങ്ങര സ്വദേശി (26),
ഷാർജയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (36), ചുങ്കത്തറ സ്വദേശി (29),
ഒമാനിൽ നിന്നെത്തിയ മംഗലം സ്വദേശി (24),
ദോഹയിൽ നിന്നെത്തിയ മേലാറ്റൂർ സ്വദേശിനി (24), കുറ്റിപ്പുറം സ്വദേശി (33), വെളിയങ്കോട് സ്വദേശി (56),
ദുബായിൽ നിന്നെത്തിയ ചീക്കോട് സ്വദേശി (32), പൊന്നാനി സ്വദേശി (34),
റാസൽഖൈമയിൽ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (46), പൊന്നാനി സ്വദേശി (26), കിർഖിസ്ഥാനിൽ നിന്നെത്തിയ മാറാക്കര സ്വദേശി (21)
അതേസമയം കേരളത്തിൽ ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here