ദീപാ നിശാന്തിന്റെ പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്റെ പരാതി. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി പരാതി തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ അറിയിച്ചു. എസ് പി യുടെ ഭാഗത്ത് നിന്നും എടുക്കുന്ന നടപടികൾ കൃത്യമായി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടതായും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
Story Highlights – case against Marunadan Malayalee on the complaint of Deepa Nisanth
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here