സരിത്ത് എം ശിവശങ്കരനെ ഫോൺ വിളിച്ചത് പലതവണ; കോൾ റെക്കോർഡ് ട്വൻ്റിഫോറിന്

sarith sivasankar call record

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന. തൻ്റെ ഫോണിൽ നിന്ന് സരിത്ത് ശിവശങ്കരനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. സരിത്തിൻ്റെ കോൾ റെക്കോർഡിൻ്റെ വിശദാംശങ്ങൾ ട്വൻ്റിഫോറിനു ലഭിച്ചു.

Read Also : ബോബി അലോഷ്യസിന് എം ശിവശങ്കറിന്റെ സഹായം; രേഖകൾ ട്വന്റിഫോറിന് ലഭിച്ചു

9847797000 എന്ന ശിവശങ്കരൻ്റെ നമ്പറിലേക്ക് പലതവണ സരിത്ത് വിളിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് സരിത്ത് ശിവശങ്കരനെ വിളിച്ചത്. ഏപ്രിൽ 28ന് രണ്ട് തവണ വിളിച്ചിട്ടുണ്ട്. പിറ്റേന്ന് ഒരു തവണ വിളിച്ചു. മെയ് അഞ്ചിനും ആറിനും സരിത്ത് വിളിച്ചിട്ടുണ്ട്. ഏതാണ് ഒൻപതിലധികം തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. 9526274534 എന്ന നമ്പരിൽ നിന്നാണ് സരിത്ത് കോൾ ചെയ്തത്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമേറിയ കോളുകളായിരുന്നു ഇത്.

Story Highlights sarith m sivasankar call record

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top