തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികൾ

സംസ്ഥാന തലസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷം. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികളാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇവരൊക്കെ പൂന്തുറ, കൊട്ടക്കൽ, പുല്ലുവിള, വെങ്ങാനൂർ ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം ലഭ്യമല്ലാത്ത 19 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്; 396 ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം
ജില്ലയിലെ സ്ഥിതി കണക്കിലെടുത്ത് അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ഉൾപ്പെടെ പുതിയ കണ്ടെയിന്മെൻ്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും നിലവിലെ നില തൃപ്തികരമായതിനാൽ കണ്ടെയിന്മെൻ്റ് സോണുകളിൽ നിന്ന് ഒഴിവാക്കി.
ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിന്മെൻ്റ് സോണുകളിൽ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങൾ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷൻ വിതരണം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്കാണ്. സമ്പർക്കത്തിലൂടെ മാത്രം 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത്. 181 പേര്‍ക്ക് രോഗം ഭേദമായി. 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടു.
Story Highlights – thiruvananthapuam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here