Advertisement

ഡീസൽ വില വർധന വീണ്ടും; ലിറ്ററിന് 13 പൈസ കൂടി

July 15, 2020
Google News 1 minute Read

രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസൽ ലിറ്ററിന് വർധിപ്പിച്ചിരുന്നു.

രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡൽഹിയിൽ ഡീസൽ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില. പെട്രോളിന് 80 രൂപ 43 പൈസയും. ഡീസൽ, പെട്രോൾ വില വർധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Story Highlights diesel prize

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here