കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും; ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി

erattupetta ksrtc service stopped

ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി. പാലായിലെ മുനിസിപ്പൽ ഓഫിസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.

ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ വന്നതായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ദീർഘദൂര സർവീസുകൾ മറ്റ് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു.

അതേസമയം, കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

  1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ – ഹരിത ട്രാവൽസ്
  2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെഎസ്ആർടിസി ബസ്
  3. വൈന്നേരം 5.00 : പാലാ മുതൽ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട കോട്ടയം കെഎസ്ആർടിസി ബസ്
  4. വൈകുന്നേരം 6.00 : കോട്ടയം മുതൽ കാഞ്ഞിരംപടി വരെ- കൈരളി ട്രാവൽസ് /6.25 നുളള അമല ട്രാവൽസ്

ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ : 1077, 0481 2563500, 0481 2303400, 0481 2304800

Story Highlights erattupetta ksrtc service stopped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top