Advertisement

സംസ്ഥാനത്ത് ഒന്നാം ഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കി : മുഖ്യമന്ത്രി

July 15, 2020
2 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായതായി
മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്. മറ്റു ജില്ലകളില്‍ ജൂണ്‍ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാന്‍ സാധിച്ചത്. കൊവിഡ് 19 ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതിനുശേഷമാണ് പൂര്‍ണ തോതിലുള്ള വിതരണം ആരംഭിക്കുവാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കും: മുഖ്യമന്ത്രി

മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ 15 വരെയുള്ള ഏകദേശം മൂന്ന് മാസം കൊണ്ടാണ് വിതരണം പൂര്‍ത്തീകരിക്കുന്നത്. പക്ഷേ, കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം ഒരു മാസവും 10 ദിവസവും കൊണ്ടാണ് ഈ അധ്യയനവര്‍ഷം ഒന്നാംവാല്യം പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുമെന്നും ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights first phase of textbook distribution has been completed : CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top