Advertisement

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.13

July 15, 2020
Google News 2 minutes Read

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി. വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയ്ക്കായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിൽ ആയിരുന്നെങ്കിൽ ഇത്തവണ കാസർഗോഡ് ജില്ലയിലാണ്. കാസർഗോഡ് 78.68 ആണ് വിജയശതമാനം. ഇത്തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 114 സ്‌കൂളുകളാണ്. കഴിഞ്ഞ വർഷം ഇത് 79 ആയിരുന്നു. ഇത്തവണത്തെ സയൻസ് വിഭാഗം വിജയശതമാനം 88.62 ആണ്. ഹ്യുമാനിറ്റീസ് വിഭാഗം 77.76 ഉം കൊമേഴ്‌സ് വിഭാഗം 84.52 ഉം ശതമാനം വിജയം സ്വന്തമാക്കി.

വിദ്യാർഥികൾക്ക് http://keralaresults.nic.in/, results.itschool.gov.in, എന്നീ വെബ്‌സൈറ്റുകൾവഴി ഫലം അറിയാനാകും. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Story Highlights Higher secondary exam result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here