Advertisement

സ്ട്രീമിംഗ് സേവനങ്ങൾക്കായി ജിയോ ടിവി പ്ലസ്; ഗൂഗിളുമായി ചേർന്ന് ഫൈവ് ജി ഓപ്പറേറ്റിംഗ് സിസ്റ്റം: ജിയോ വീണ്ടും വിപണി പിടിക്കുന്നു

July 15, 2020
Google News 2 minutes Read
jio google new innovations

പുതുമയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. എല്ലാ സ്ട്രീമിങ് സേവനങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോ ടിവി പ്ലസ് ആണ് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം. ഗൂഗിളുമായി ഒത്തുചേർന്ന് കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം രൂപം നൽകാനും ജിയോ തീരുമാനിച്ചു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങിലാണ് പുതിയ പ്രഖ്യാപനങ്ങൾ.

Read Also : ജിയോയിൽ നിക്ഷേപവുമായി മറ്റൊരു കമ്പനി കൂടി

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ 12 ഒടിടി പ്ലാറ്റ്ഫോമുകൾ, ടിവി ചാനലുകൾ, വിവിധ ആപ്ലിക്കേഷനുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ജിയോ ടിവി പ്ലസിൽ ലഭ്യമാവും. ഇതിനെല്ലാം കൂടി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവുമെന്ന പ്രത്യേകതയും ഉണ്ട്. ഇതോടൊപ്പം ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും ജിയോ അവതരിപ്പിച്ചു. മിക്സഡ് റിയാലിറ്റിയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഇതിലുള്ളത്.

Read Also : ഗൂഗിളിന്റെ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട്; രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കും

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 33,737 കോടി രൂപ ഗൂഗിൾ ജിയോയിൽ നിക്ഷേപിക്കും. ഇതോടെ ജിയോയിൽ ഗൂഗിളിൻ്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആകും. കുറഞ്ഞ ചെലവിൽ ഫോർ ജി, ഫൈവ് ജി ഫോണുകൾ പുറത്തിറക്കാനാണ് ജിയോ ഗൂഗിളുമായി കൈ കോർക്കുന്നത്. കുറഞ്ഞ ചെലവിൽ ഫൈവ് ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം രൂപം നൽകാനും ജിയോ തീരുമാനിച്ചു.

വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞത്.

Story Highlights jio and google new innovations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here