ഗൂഗിളിന്റെ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട്; രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞു. ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത ഗൂഗിൾ ഫോൻ ഇന്ത്യ എന്ന ഓൺലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
Read Also : ഫേസ്ബുക്ക് പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നു; 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
“ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിലൂടെ ഞങ്ങൾ അടുത്ത 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 750000 കോടി രൂപ നിക്ഷേപിക്കും. ഓഹരി നിക്ഷേപങ്ങൾ, കൂട്ടുകെട്ടുകൾ, സഹകരണ, സംരംഭ, ആവാസ നിക്ഷേപങ്ങളിലൂടെയാവും ഇത് ഞങ്ങൾ ചെയ്യുക. ഇന്ത്യയിയും ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോണമിയിലുമുള്ള ഞങ്ങളുടെ ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനമാണ് ഇത്.”- പിച്ചെയ് പറഞ്ഞു.
Read Also : ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം; സൈബർ സുരക്ഷാ ഏജൻസി
“ആദ്യമായി, ഓരോ ഇന്ത്യക്കാർക്കും അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയണം. രണ്ടാമതായി, ഇന്ത്യയുടെ ആവശ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തണം. മൂന്നാമതായി, ഡിജിറ്റൽ മാറ്റത്തിൻ്റെ പാതയിലുള്ള കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുക. നാലാമതായി, സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തണം.”- ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത വ്ലോഗിലൂടെ അദ്ദേഹം പറഞ്ഞു.
Story Highlights – Google announces India Digitization Fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here