Advertisement

കാലടി സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം; പ്ലാൻ ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവ്, 24 IMPACT

March 20, 2025
Google News 2 minutes Read
kalady university

കാലടി സംസ്‌കൃത സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം. സർവകലാശാലയ്ക്ക് പ്ലാൻ ഫണ്ട് അനുവദിച്ച സർക്കാർ ഉത്തരവിറക്കി. സർക്കാർ തടഞ്ഞുവച്ച 2.62 കോടി രൂപയാണ് സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ അനുവദിച്ചത്, ട്വൻ്റി ഫോർ ഇംപാക്ട്. നേരത്തെ ധനകാര്യവകുപ്പ് ഈ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് 2024-2025 ലെ ഈ ഫണ്ട് തടഞ്ഞുവെച്ചിരുന്നു.

Read Also: പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി

വിരമിച്ച അധ്യാപകന് മുൻകാല പ്രാബല്യത്തോടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന സർക്കാർ ഉത്തരവ് സർവകലാശാല അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു പ്ലാൻ ഫണ്ട് തടഞ്ഞുവെച്ചിരുന്നത്. ഇതേ തുടർന്ന് സർവകലാശാലയിൽ ഇടത് സംഘടനകളുടെയും അധ്യാപകസംഘടനയുടേയും പ്രതിഷേധം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്ലാൻ ഫണ്ട് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

Story Highlights : Relief for Kalady University’s financial crisis; Government orders allocating plan funds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here