ഫേസ്ബുക്ക് പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നു; 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

Facebook login

പ്ലേ സ്റ്റോറില്‍ നിന്ന് 25 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. ഉപയോക്താക്കളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്‌വേര്‍ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ഈ ആപ്ലിക്കേഷനുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രധാനമായും ഫയല്‍മാനേജര്‍, ഫഌഷ് ലൈറ്റ്, വാള്‍പേപ്പര്‍ മാനേജ്‌മെന്റ്, സ്‌ക്രീന്‍ ഷോട്ട്, വെതര്‍ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവയില്‍ അധികവും. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് അവ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍

1. സൂപ്പര്‍ വാള്‍പേപ്പര്‍ ഫ്‌ളാഷ് ലൈറ്റ്

2. പാഡെന്റഫ്

3. വാള്‍ പേപ്പര്‍ ലെവല്‍

Read Also : മാതാപിതാക്കള്‍ അറിയാതെ പബ്ജി കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

4. കോണ്‍ടോര്‍ ലെവല്‍ വാള്‍പേപ്പര്‍

5. ഐ പ്ലെയര്‍ ആന്‍ഡ് ഐ വാള്‍പേപ്പര്‍

6. വിഡിയോ മേക്കര്‍

7. കളര്‍ വാള്‍പേപ്പര്‍

8. പെഡോമീറ്റര്‍

9. പവര്‍ഫുള്‍ ഫ്‌ളാഷ് ലൈറ്റ്

Read Also : ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഇവ

10. സൂപ്പര്‍ ബ്രൈറ്റ് ഫ്‌ളാഷ്‌ലൈറ്റ്

11. സൂപ്പര്‍ ഫ്‌ളാഷ് ലൈറ്റ്

12. സോളിറ്റൈയര്‍ ഗെയിം

13. ആക്വറേറ്റ് സ്‌കാനിംഗ് ഓഫ് ക്യൂആര്‍ കോഡ്

14.ക്ലാസിക് കാര്‍ഡ് ഗെയിം

15. ജങ്ക് ഫയല്‍ ക്ലീനിംഗ്

16. സിന്തറ്റിക് സെഡ്

17. ഫയല്‍ മാനേജര്‍

18. കോംപോസൈറ്റ് സെഡ്

19. സ്‌ക്രീന്‍ഷോട്ട് ക്യാപ്ചര്‍

Read Also : പാകിസ്താനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു

20. ഡെയ്‌ലി ഹൊറോസ്‌കോപ്

21. വ്യുസിയാ റീഡര്‍

22. പ്ലസ് വെതര്‍

23. ആനിമി ലൈവ് വാള്‍പേപ്പര്‍

24. ഹെല്‍ത്ത് സ്റ്റെപ് കൗണ്ടര്‍

25. കോം.ടൈആപ്പ്. ഫിക്ഷന്‍

Story Highlights – Google bans 25 apps for stealing Facebook login details

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top