ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഇവ

രാജ്യത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ നിരോധനം ഏര്‍പ്പെടുത്തിയ പല ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പല ആപ്ലിക്കേഷനുകളുടെ നിരവധിയാളുകള്‍ ഉപയോഗിച്ചിരുന്നവയാണ് എന്നതിനാല്‍ തന്നെ പകരം ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. വിലക്കിയ ആപ്ലിക്കേഷനുകളില്‍ ടിക്‌ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ഇറ്റ് എന്നിവ ജനപ്രിയ ആപ്ലിക്കേഷനുകളായിരുന്നു.
നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ നിലവില്‍ ഫോണിലുള്ളവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനാകും എന്നാണ് വിവരം. എന്നാല്‍ പുതിയ അപ്‌ഡേഷനുകള്‍ ലഭിക്കില്ല. പുതിയതായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകില്ല.
ടിക്ക്‌ടോക്ക്, ഹലോ, ബിഗ് ലൈബ്, വിഗോ വിഡിയോ, വിമേറ്റ്, യു വിഡിയോ ക്വായ് എന്നിവയ്ക്ക് പകരം
- മിത്രോന്‍
- ബോലോ ഇന്ത്യ
- റോപോസോ
- ഡബ്‌സ്മാഷ്
ബയ്ഡു ട്രാന്‍സിലേറ്റിന് പകരം
- ഗൂഗിള്‍ ട്രാന്‍സിലേറ്റ്
- ഹൈ ട്രാന്‍സിലേറ്റ്
വി മീറ്റ്, വി ചാറ്റ് എന്നിവയ്ക്ക് പകരം
- ഫേസ്ബുക്ക്
- ഇന്‍സ്റ്റഗ്രാം
- വാട്‌സ്ആപ്പ്
ഹാഗോ പ്ലേയ്ക്ക് പകരം
- ഹൗസ് പാര്‍ട്ടി ഉപയോഗിക്കാം
ഷെയര്‍ഇറ്റ്, എക്‌സെന്റര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവയ്ക്ക് പകരം
- ഫയല്‍സ് ഗോ
- സെന്‍ഡ് എനിവെയര്‍
- ഗൂഗിള്‍ ഡ്രൈവ്
- ഡ്രോപ് ബോക്‌സ്
- ഷെയര്‍ ഓള്‍
- ജിയോ സ്വിച്ച്
- സ്മാര്‍ട്ട് ഷെയര്‍
യുസി ബ്രൗസര്‍, ഡിസി ബ്രൗസര്‍, സിഎം ബ്രൗസര്‍, എപിയുഎസ് ബ്രൗസര്‍ എന്നിവയ്ക്ക് പകരം
- ഗൂഗിള്‍ ക്രോം
- മോസില്ല ഫയര്‍ഫോക്‌സ്
- മൈക്രോസോഫ്റ്റ് എഡ്ജ്
- ഓപേറ
- ജിയോ ബ്രൗസര്‍
മൊബൈല്‍ ലെജന്റ്‌സിന് പകരം
- ഫോര്‍ട്ട്‌നൈറ്റ് ബാറ്റില്‍ റോയല്‍
- ലെജന്‍ഡ്‌സ് ഓഫ് ലെജന്‍ഡ്‌സ്
- പബ്ജി
ബയ്ഡു മാപ്പിന് പകരം
- ഗൂഗിള്‍ മാപ്പ്
- ആപ്പിള്‍ മാപ്
ഷെന്‍, ക്ലബ് ഫാക്ടറി, റോംവ് എന്നിവയ്ക്ക് പകരം
- മിന്ത്ര
- ഫിളിപ്കാര്‍ട്ട്
- ആമസോണ്‍
- ലൈം റോഡ്
ക്യാം സ്‌കാനറിന് പകരം
- അഡോബി സ്‌കാന്‍
- മൈക്രോ സോഫ്റ്റ് ലെന്‍സ്
- ഫോട്ടോ സ്‌കാന്‍
- ടാപ് സ്‌കാനര്‍
യു ക്യാം മേക്കപ്പ്, സെല്‍ഫി സിറ്റി, മെയ്ടു എന്നിവയ്ക്ക് പകരം
- ബി612 ബ്യൂട്ടി ആന്‍ഡ് ഫില്‍റ്റര്‍ ക്യാമറ
ഡിയു ബാറ്ററി സേവറിന് പകരം
- ബാറ്ററി സേവര്‍ ആന്‍ഡ് ചാര്‍ജ് ഒപ്റ്റിമൈസര്‍
ന്യൂസ് ഡോഗ്, യുസി ബ്രൗസര്‍, ക്യുക്യു ന്യൂസ് ഫീഡ് എന്നിവയ്ക്ക് പകരം
- ഗൂഗിള്‍ ന്യൂസ്
- ആപ്പിള്‍ ന്യൂസ്
- ഇന്‍ഷോര്‍ട്‌സ്
Story Highlights – alternatives to 59 Chinese apps banned in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here