ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി; സർവീസ് പുനരാരംഭിച്ചു

18 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിൻ്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോ അണുവിമുക്തമാക്കി. ഡിപ്പോ അടച്ചു എന്ന് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിയ അധികൃതർ ബസുകളും ഡീപ്പോയും അണുവിമുക്തമാക്കി സർവീസ് രാവിലെ തന്നെ ആരംഭിച്ചു എന്നും ട്വൻ്റിഫോർ വെബിനോട് പറഞ്ഞു.
Read Also : കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
“ചില ജീവനക്കാർക്ക് ആശങ്കയുണ്ടായി മാറി നിന്നതാണ്. ഡിപ്പോ അടച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രിയോടെ സർവീസ് മുടക്കരുതെന്ന് മേലധികാരികൾ അറിയിച്ചു. മാറിനിന്ന ജീവനക്കാർക്ക് ജോലിയിൽ തിരികെ എത്താൻ കർശന നിർദ്ദേശവും നൽകി. സാധാരണ പുലർച്ചെ 6 മണി മുതൽ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതാണ്. പക്ഷേ, ബസുകളും ഡിപ്പോകളും അണുവിമുക്തമാക്കേണ്ടതിനാൽ സർവീസ് തുടങ്ങൻ മൂന്ന് മണിക്കൂർ വൈകി. 9 മണിയോടെ സർവീസ് ആരംഭിച്ചു. ആകെ 20 സർവീസുകളാണ് ഡിപ്പോയിൽ നിന്ന് ഉള്ളത്. പക്ഷേ, ജീവനക്കാർ കുറവായതിനാൽ 8 സർവീസുകളേ ആരംഭിച്ചിട്ടുള്ളൂ. കട്ടപ്പന, കോട്ടയം, ചേന്നാട്, കൈപ്പള്ളി, തലനാട് എന്നീ റൂട്ടുകളിലേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൂടാതെ യാത്രക്കാരുടെ ആവശ്യം അനുസരിച്ച് മറ്റിടങ്ങളിലേക്കും സർവീസ് നടത്തും.”- സ്റ്റേഷൻ മാസ്റ്റർ സാം ഐസക്ക് പറഞ്ഞു.
Read Also : കോട്ടയം ജില്ലയില്‍ പത്ത് പേര്‍ക്കു കൂടി കൊവിഡ്; ആകെ ചികിത്സയിലുള്ളത് 141 രോഗികള്‍
ഡിപ്പോയിലെ 18 ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ വന്നതായി കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരെ ക്വാറൻ്റീനിലാക്കിയിരുന്നു.
അതേസമയം, കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
Story Highlights – ksrtc depot service resumes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here