Advertisement

വയനാട്ടില്‍ നിലവില്‍ സമ്പര്‍ക്ക കേസുകളില്ല; ജില്ലയില്‍ ജാഗ്രത കര്‍ശനമായി തുടരും: മുഖ്യമന്ത്രി

July 15, 2020
Google News 1 minute Read

വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടികുളം, മുള്ളന്‍കൊല്ലി പുല്‍പ്പള്ളി, തൊണ്ടര്‍നാട്, മീനങ്ങാടി പഞ്ചായത്ത് പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രണ്ട് സംസ്ഥാന അതിര്‍ത്തികളുള്ള ജില്ലയാണെന്നതിനാല്‍ വലിയ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ജില്ലയാട് വയനാട്. അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രാദേശിക വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇവിടെയും ഭീഷണിയുണ്ട്. ജനങ്ങള്‍ ചെക്ക്‌പോസ്റ്റ് ഒഴിവാക്കി കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്‌പോസ്റ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഈ വാഹനങ്ങള്‍ തിരിച്ചറിയാനും വഴിയില്‍ തങ്ങുന്നത് തടയാനും ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ വഴിക്കണ്ണ് എന്ന പേരില്‍ വിവിധ വര്‍ണങ്ങളിലുള്ള സ്റ്റിക്കറുകള്‍ പതിച്ച് തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Wayanad covid cm talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here