തിരുവനന്തപുരം രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ 61 പേർക്ക് കൊവിഡ്

തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് രോഗ ബാധ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി പുറത്തുവന്ന കണക്കിൽ ഈ വിവരമുണ്ടായിരുന്നില്ല. 61 പേർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Read Also :ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു
അട്ടക്കുളങ്ങരയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഇത്രയും ജീവനക്കാർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹൈപ്പർ മാർക്കറ്റ് അടച്ചിടും. തിരുവനന്തപുരത്ത് 157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു ഇന്നലെ ഔദ്യോഗികമായി പുറത്തുവന്ന കണക്ക്.
Story Highlights – Coronavirus, Thiruvananthapuram, ramachandran hyper market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here