ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതാണ് രണ്ടാംഘട്ടം.
ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന് തയാറായ മനുഷ്യരുടെ സമ്മതത്തിന് ശേഷം മാത്രമേ അവരിൽ പരീക്ഷണം നടത്തുകയുള്ളു.
Read Also : കൊവിഡ് വാക്‌സിൻ; മനുഷ്യനിലെ പരീക്ഷണം എങ്ങനെ ? ഇന്ത്യയിലെ പരീക്ഷണ ഘട്ടങ്ങളെ കുറിച്ച് അറിയാം [24 Explainer]
2019 ഡിസംബർ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മനുഷ്യരാശിയെ തകർക്കുന്ന മഹാമാരിയായി ഇത് രൂപംകൊള്ളുകയായിരുന്നു. ഇതുവരെ 13,690,219 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. അമേരിക്കയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധയേറ്റിരിക്കുന്ന രാജ്യം. രണ്ടാം സ്ഥാനത്ത് ബ്രസീലും, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.
Story Highlights – Human Trials Of Second COVID Vaccine Candidate Begin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here