മൃഗശാല ജീവനക്കാരനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാന; മനസ് നിറക്കും ഈ വിഡിയോ

Baby Elephant

മൃഗശാലയിലെ ജീവനക്കാരനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ മൃഗശാലയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോല്‍ വൈറലായിരിക്കുന്നത്. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മൈസൂര്‍ സൂവിലുള്ള വേദവതി എന്ന കുട്ടിയാനയാണ് മൃഗശാല ജീവനക്കാരനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. മൃഗശാലയ്ക്ക് ചുറ്റും ദിവസവും വേദവതിയെ നടക്കാന്‍ കൊണ്ടുപോകാറുണ്ട്. ഇതിനിടയിലാണ് ജീവനക്കാരനെ ഓടിച്ചിട്ട് പിടിക്കാന്‍ കുട്ടിയാന ശ്രമം നടത്തുന്നത്. മൃഗശാല ജീവനക്കാരന്‍ സോമുവിനൊപ്പമാണ് കുട്ടിയാനയുടെ കളികള്‍.

രണ്ട് വിഡിയോകളാണ് മൃഗശാലാ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. വേദവതി മൃഗശാലയില്‍ എത്തിയപ്പോള്‍ 89 കിലോമാത്രമാണ് ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 110 കിലോയായി ഭാരം വര്‍ധിച്ചുവെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. വേദവതിക്ക് നടക്കാന്‍ ഇഷ്ടമാണെന്നും അതുകൊണ്ട് വൈകുന്നേരങ്ങളില്‍ കുട്ടിയാനയ്‌ക്കൊപ്പം നടക്കാന്‍ ഇറങ്ങാറുണ്ടെന്നും ജീവനക്കാരനായ സോമു പറയുന്നു.

ആദ്യ വിഡിയോയില്‍ സോമുവിനോട് ചേര്‍ന്ന് നടക്കുന്ന കുട്ടിയാനയെ കാണാം. രണ്ടാമത്തെ വിഡിയോയില്‍ സോമുവിന് പിന്നാലെ ഓടുന്ന കുട്ടിയാനയെയാണ് കാണാന്‍ സാധിക്കുക.

Story Highlights Baby Elephant Runs Behind Her Keeper video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top