സ്വര്‍ണക്കടത്ത് കേസ്; പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

Gold smuggling case; Customs remand report

സ്വാര്‍ണക്കടത്ത് കേസില്‍ രാജ്യ സുരക്ഷയ്ക്ക് അപകടകരമാകുന്ന വലിയ ശൃംഖല ഉണ്ടെന്നു കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുഎഇ അറ്റാഷെ റഷീദ് കമിസ് അല്‍ അസ്മിയയുടെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്കു ഭീഷണിയാവുന്ന കള്ളക്കടത്താണ്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രധാന പ്രതിയായ സരിത്ത് കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : ഹേമമാലിനിയെ ശ്വസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വ്യാജവാർത്ത [24 fact check]

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കും സന്ദീപിനും എതിരെ പ്രധാനപ്പെട്ട വിവരങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തി. സരിത്തിന്റെ മൊഴിയില്‍ നിന്നാണ് കേരളത്തിലെ കള്ളക്കടത്ത് ശൃംഖല കണ്ടെത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജലാല്‍, ഷാഫി, ഹജ്ജദ് അലി എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചത്.

Story Highlights Gold smuggling case; Customs remand report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top