Advertisement

എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

July 16, 2020
Google News 1 minute Read
sarith sivasankar call record

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കും. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ തല അന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോർട്ടിൽ ബന്ധങ്ങളിൽ ജാഗ്രത കുറവുണ്ടായെന്ന കാര്യവും പരാമർശിക്കുന്നുണ്ട്. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന.

സിപിഐഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റി നിർത്തിയെങ്കിലും വകുപ്പു തല നടപടി വേണമെന്നാണ് ആവശ്യം.

Read Also :എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം.

Story Highlights M Shivashankar, Gold Smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here