എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

M Sivasankar's phone was seized by customs

തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോണ്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ ഈ ഫോണിലേക്ക് വിളിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയമായ പരിശോനകള്‍ നടത്താന്‍ വേണ്ടിയാണ് ഫോണ്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂര്‍ കസ്റ്റംസ് ശിവങ്കറിനെ ചോദ്യം ചെയ്തിരുന്നു.

Story Highlights M Sivasankar’s phone was seized by customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top