കാസർഗോഡ് കടുത്ത നിയന്ത്രണം; കടകൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ; മാർക്കറ്റുകൾ പൊലീസ് നിയന്ത്രണത്തിൽ

കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണം. സമ്പർക്കത്തിലൂടെ രോഗബാധ വർധിച്ച സാഹചര്യത്തിലാണ് ജില്ല കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയത്. കടകൾ രാവിലെ എട്ട് മുതൽ ആറ് വരെ മാത്രമാണ് പ്രവർത്തിക്കുക. ജില്ലയിലെ മുഴുവൻ മാർക്കറ്റുകളും പൊലീസ് നിയന്ത്രണത്തിലാകും. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also :ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

മഞ്ചേശ്വരം മുതൽ തലപ്പാടി വരെയുള്ള ദേശീയ പാത കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചെങ്കള, മഞ്ചേശ്വരം, മധൂർ പഞ്ചായത്തുകളിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ചെങ്കളയിൽ ഇന്നലെ മാത്രം 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 27 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മധൂർ, ചെർക്കള എന്നിവിടങ്ങളിലെ കടകൾ ഇന്ന് മുതൽ അടച്ചിടും.

കൂടുതൽ പൊലീസുകാരെ അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയുണ്ടാകും.

Story Highlights Kasaragod, Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top