Advertisement

കൊവിഡ് പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്; പാക് ഓൾറൗണ്ടർ ടീമിനൊപ്പം ചേർന്നു

July 16, 2020
Google News 2 minutes Read
kashif bhatti covid negative

പാകിസ്താൻ ഓൾറൗണ്ടർ കശിഫ് ഭട്ടി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം ചേർന്നു. നേരത്തെ ഇംഗ്ലണ്ടിലെത്തി കൊവിഡ് പോസിറ്റീവായ താരം പിന്നീട് നടത്തിയ രണ്ട് പരിശോധനകളിലും നെഗറ്റീവ് ആയതിനെതുടർന്നാണ് ടീമിനൊപ്പം ചേർന്നത്. പാകിസ്താനിൽ വച്ച് ആദ്യം നടത്തിയ രണ്ട് കൊവിഡ് പരിശോധനകളിൽ 33കാരനായ താരം പോസിറ്റീവായിരുന്നു. മൂന്നാമത്തെ ടെസ്റ്റിൽ നെഗറ്റീവായതിനെ തുടർന്നാണ് താരം ഇംഗ്ലണ്ടിലെത്തിയത്.

Read Also : നാട്ടിൽ വെച്ച് ആദ്യം പോസിറ്റീവ്, പിന്നെ നെഗറ്റീവ്; ഇംഗ്ലണ്ടിലെത്തിയപ്പോൾ വീണ്ടും പോസിറ്റീവ്; പാക് താരം ഐസൊലേഷനിൽ

ഹൈദർ അലി, ഇമ്രാൻ ഖാൻ എന്നിവർക്കൊപ്പമാണ് കാശിഫ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. ഇംഗ്ലണ്ടിലെത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ വീണ്ടും ഭട്ടി പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് കാശിഫിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഐസൊലേറ്റ് ചെയ്ത് വീണ്ടും ടെസ്റ്റ് നടത്തുകയായിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി പാകിസ്താനിൽ വച്ച് നടത്തിയ പരിശോധനയിൽ കാശിഫ് ഭട്ടി ഉൾപ്പെടെ 10 താരങ്ങൾക്ക് കൊവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. പരിശോധനയിൽ നെഗറ്റീവായ താരങ്ങൾ ആദ്യം ഇംഗ്ലണ്ടിലെത്തി. തുടർന്ന് നടത്തിയ രണ്ടാം ഘട്ട പരിശോധനയിൽ ആറ് താരങ്ങളുടെ ഫലം നെഗറ്റീവായി. അപ്പോഴും കാശിഫ് ഭട്ടിയുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രണ്ടാം പരിശോധനാഫലം നെഗറ്റീവായ താരങ്ങൾക്ക് മൂന്നാമതും പരിശോധന നടത്തി വീണ്ടും നെഗറ്റീവെന്ന് തെളിഞ്ഞതോടെ ഇവരും ഇംഗ്ലണ്ടിലേക്ക് തിരിച്ചു. രണ്ടാം പരിശോധനാഫലം പോസിറ്റീവായ താരങ്ങൾക്ക് മൂന്നാം വട്ടം നടത്തിയ പരിശോധനയിൽ, ഭട്ടിക്കൊപ്പം ഹൈദർ അലിക്കും ഇമ്രാൻ ഖാനും കൊവിഡ് ഫലം നെഗറ്റീവായി. തുടർന്നാണ് ഇവർ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്.

Read Also : കൊവിഡ് സ്ഥിരീകരിച്ച പത്ത് പാക് താരങ്ങളിൽ ആറ് പേരുടെയും രണ്ടാം പരിശോധനാഫലം നെഗറ്റീവ്; വീണ്ടും ടെസ്റ്റ് ചെയ്യുമെന്ന് പിസിബി

ജൂലായ് 30നാണ് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുക. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.

Story Highlights kashif bhatti tested covid negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here