സ്വർണക്കടത്ത്; അന്വേഷണം അരുൺ ബാലചന്ദ്രനിലേക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണം മുൻ ഐടി ഫെല്ലോ ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രനിലേക്കും. അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസും എൻഐഎയും തീരുമാനിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ ആണെന്നാണ് കണ്ടെത്തൽ. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിർദേശ പ്രകാരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഒളിവിൽ കഴിയാൻ ഫ്‌ളാറ്റ് ഏർപ്പാടാക്കി നൽകിയത് അരുൺ ആയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി അരുൺ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അരുണിലേക്കും വ്യാപിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

Read Also :ഫ്‌ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കർ പറഞ്ഞിട്ട്; അന്വേഷണം നേരിടാൻ തയ്യാറെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

അതേസമയം, സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്തലവി, എരഞ്ഞിക്കൽ സ്വദേശി സമജു എന്നിവരാണ് പിടിയിലായത്. അൻവർ, സെയ്തലവി എന്നിവർ സ്വർണക്കടത്തിന് പണം മുടക്കിയവരാണ്.

Story Highlights Arun balachandran, M Shivashankar, Gold Smu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top