മാങ്കുളത്തെ കൊലവിളി; സിപിഐ നേതാവിനോട് പാർട്ടി വിശദീകരണം തേടി

ഇടുക്കി മാങ്കുളത്തെ കൊലവിളി കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിനോട് പാർട്ടി വിശദീകരണം തേടി. വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിനുള്ള സാഹചര്യം വ്യക്തമാക്കാൻ സിപിഐ ജില്ലാ സെക്രട്ടറി കെ. കെ ശിവരാമൻ ആവശ്യപ്പെട്ടു.

Read Also :‘കെട്ടിയിട്ട് തല്ലും’; ഇടുക്കിയിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്ക് സിപിഐ നേതാവിന്റെ ഭീഷണി; വീഡിയോ

മാങ്കുളത്ത് വനം ഡിവിഷൻ സർവേയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോഴായിരുന്നു സിപിഐ നേതാവ് ഭീഷണി മുഴക്കിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്നും പ്രവീൺ ജോസ് പറഞ്ഞു. ഉദ്യോഗസ്ഥർ വീഡിയോ പകർത്തിയപ്പോൾ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. റേഞ്ച് ഓഫീസറെ അസഭ്യം പറഞ്ഞതിന് മുൻപ് കേസെടുത്തിട്ടുണ്ടെന്നും അത് കൂടാതെ മറ്റ് അഞ്ച് കേസുകളും തനിക്കെതിരെ ഉണ്ടെന്നും ഇയാൾ വിളിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.

Story Highlights cpi leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top