എല്ലാവരും എൻ95 മാസ്‌ക് ധരിക്കണോ ? നാം ധരിക്കേണ്ടത് ഏത് തരം മാസ്‌ക് ആണ് ? [24 Explainer]

what mask should you where 24 explainer

മാസ്‌ക് ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ലോകത്തെ ഏത് കോണിലുള്ള ജനങ്ങളുടെയും സമീപകാല ചിത്രമെടുത്ത് നോക്കിയാൽ മുഖത്ത് മാസ്‌ക് ധരിച്ചിരിക്കുന്നത് കാണാം. അത്രകണ്ട് പിടിമുറുക്കിയിരിക്കുകയാണ് കൊറോണ. എന്നാൽ മാസ്‌ക് ധരിക്കുന്ന കാര്യത്തിലും പല അഭിപ്രായങ്ങളാണ്. എന്ത് തരം മാസ്‌കാണ് നാം ധരിക്കേണ്ടത് ? ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

മൈ ഗവൺമെന്റ് ഇന്ത്യ (MyGovIndia) എന്ന ട്വിറ്റർ പേജിലൂടെയാണ് മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച് സർക്കാർ കൃത്യമായി പറഞ്ഞിരിക്കുന്നത്.

സർജിക്കൽ മാസ്‌ക്ക്

what mask should you where 24 explainer

ആരോഗ്യ പ്രവർത്തകർ, കൊവിഡ് രോഗലക്ഷണങ്ങളുള്ള വ്യക്തികൾ, കൊവിഡ് രോഗികളെ പരിചരിക്കുന്നവർ എന്നിവരാണ് സർജിക്കൽ മാസ്‌ക്കുകൾ ഉപയോഗിക്കേണ്ടത്. ഇത്തരം മാസ്‌കുകൾ ഡിസ്‌പോസിബിൾ ആണ്. ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

വീട്ടിൽ നിർമിക്കുന്ന മാസ്‌ക്ക്

what mask should you where 24 explainer

തുണികൊണ്ടും മറ്റും മഷീനിലോ, കൈ കൊണ്ട് തയ്ച്ചതോ ആയ മാസ്‌കുകളാണ് ഇവ. അടുത്തുള്ള കടകളിൽ പോവുക, ഫാർമസികളിൽ പോവുക തുടങ്ങിയ അവസരങ്ങളിൽ ഈ മാസ്‌ക് ധരിക്കാം. ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് വീട്ടിലും മാസ്‌ക് ധരിക്കാം.

മറ്റ് വസ്തുക്കൾ

what mask should you where 24 explainer

മാസ്‌ക് വാങ്ങാൻ സാധിക്കാത്തവർക്ക് കോട്ടൻ തൂവാലയോ, സ്‌കാർഫോ കൊണ്ട് മുഖം മൂടാം. എന്നാൽ രണ്ട് ലെയർ കൊണ്ട് മൂക്ക് അടക്കമുള്ള ഭാഗം മൂടണമെന്ന് മാത്രം.

എൻ95

what mask should you where 24 explainer

പിപിഇയുടെ (പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്വിപ്‌മെന്റ്) ഭാഗമാണ് എൻ95 മാസ്‌ക്കുകൾ. അവ ആരോഗ്യ പ്രവർത്തകരാണ് ധരിക്കേണ്ടത്.

Story Highlights mask, 24 explainer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top