ആലപ്പുഴയിൽ ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 46 പേർക്ക്

covid care centre kerala

ആലപ്പുഴ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേർക്ക് ഇതിൽ 46 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കായംകുളം, കുറത്തിക്കാട്, നൂറനാട്, പളളിത്തോട്, എഴുപുന്ന എന്നിവിടങ്ങളിൽ
പ്രത്യേക ക്ലസ്റ്ററുൾ കണ്ടെത്തി.

ആലപ്പുഴയിൽ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നോഡൽ ഓഫീസർമാരെ നിയമിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം സജ്ജീകരിച്ചു. നൂറനാട് ഐടിബിപി ക്യാമ്പിൽ രോഗ നിയന്ത്രണം സുഗമമാക്കാൻ മൂന്ന് സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് ഹോസ്റ്റലുകൾ ഏറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂർണമായും ഒഴിപ്പിച്ചു.

വണ്ടാനം മെഡിക്കൽ കോളജിൽ പ്രത്യേക കൊവിഡ് പരിശോധ ലാബ് സജ്ജീകരിക്കും. പരിശോധന വർധിപ്പിക്കുന്നതിനായി ഓട്ടോമാറ്റിക് ആർഎൻഎ എക്‌സ്ട്രാക്ഷൻ മെഷീൻ സ്ഥാപിക്കും. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂഷന്റെ സഹായത്തോടെയാകും ലാബ് പ്രവർത്തന സജ്ജമാക്കുക.

Story Highlights covid 19, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top