കൊവിഡ് വ്യാപനം; ബാങ്കുകൾക്ക് നാളെ മുതൽ എല്ലാ ശനിയാഴ്ചയും അവധി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകൾക്ക് നാളെ മുതൽ എല്ലാ ശനിയാഴ്ചയും അവധി. ജാഗ്രതയുടെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾക്ക് പുറമേയാണ് പുതിയ നടപടി. മറ്റുള്ള പ്രവൃത്തി ദിനങ്ങളിൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

Read Also :കൊവിഡ് വ്യാപനം; കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് മാത്രം 791 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആയി. ഇന്ന് 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നുവന്ന 135 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 98 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.

Story Highlights Bank holiday, Corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top