സ്വർണ വിലയിൽ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞ് 36,520 ലെത്തി

സ്വർണ വിലയിൽ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 36,520 ലെത്തി. ഇതോടെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 4565 രൂപയിലെത്തി.

കഴിഞ്ഞ ദിവസം സ്വർണ വില സർവകാല റെക്കോർഡ് ദേദിച്ചതിന് ശേഷമാണ് ഇന്നത്തെ നേരിയ വില കുറവ്. തുടർച്ചയായ നാല് ദിവസത്തിനിടെയുണ്ടായ 200 രൂപയുടെ കുറവിൽ നിന്നാണ് കഴിഞ്ഞ ദിവസം വിലിയിൽ കുതിപ്പ് രേഖപ്പെടുത്തിയത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ നിക്ഷേപത്തിൽ ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് വിലയിലെ ഉയർച്ചയ്ക്ക് കാരണം.

Story Highlights gold rate, today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top