തുറന്ന കോടതിയിൽ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയിൽ ഹർജി

കൊവിഡ് സാഹചര്യത്തിലും തുറന്ന കോടതിയിൽ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. അഭിഭാഷകയായ നട്ടാഷ ഡാൽമിയയാണ് ഹർജി സമർപ്പിച്ചത്.

ഹർജിയും കേസ് രേഖകളും നേരിട്ട് ഫയൽ ചെയ്യണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. അതിനാൽ സുപ്രിംകോടതി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയുടെ നിലപാട് ആരാഞ്ഞ ശേഷം അറിയിക്കാൻ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.

Story Highlights Supreme court, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top