Advertisement

രാജസ്ഥാനിലെ കോൺഗ്രസ് വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുന്നതിൽ ചൊവ്വാഴ്ച വൈകിട്ട് വരെ ഹൈക്കോടതിയുടെ വിലക്ക്

July 17, 2020
Google News 1 minute Read

രാജസ്ഥാനിലെ കോൺഗ്രസ് വിമത എംഎൽഎമാർക്ക് താൽക്കാലിക ആശ്വാസം. അയോഗ്യത നോട്ടീസിൽ വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുന്നതിൽ ചൊവ്വാഴ്ച വൈകിട്ട് വരെ സ്പീക്കർക്ക് ഹൈക്കോടതിയുടെ വിലക്ക്. ഹർജിയിൽ വിശദമായി വാദം കേട്ട കോടതി തുടർവാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

വിയോജിപ്പിനെ തുടർന്ന് എംഎൽഎമാരെ അയോഗ്യനാക്കാനാവില്ലെന്ന് പൈലറ്റിന്റെ വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു. അതിനിടെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പൈലറ്റുമായി വീണ്ടും അനുനയ ചർച്ച നടത്തി.

അതേസമയം, സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസിന്റെ പരാതിയിൽ പൈലറ്റ് ക്യാമ്പിലെ രണ്ട് എംഎൽഎമാർക്കെതിരെ കേസെടുത്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തു.

Story Highlights rajasthan high court, congress MLA’s





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here