Advertisement

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കിഴക്കൻ ലഡാക്കിൽ സന്ദർശനം നടത്തുന്നു

July 17, 2020
1 minute Read
rajnath singh

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കിഴക്കൻ ലഡാക്കിൽ സന്ദർശനം നടത്തുന്നു. സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത്, കരസേന മേധാവി എംഎം നരവനേ എന്നിവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസത്തെ പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെയുള്ള ഉടമ്പടി പ്രകാരം ചൈന പല മേഖലയിൽ നിന്നും പിന്മാറ്റം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം. അതിർത്തിയിൽ 32 റോഡുകളുടെ പണി നിർമാണം നടക്കുന്നുണ്ട്. അതിർത്തിയിലെ അവസ്ഥ അവലോകനം ചെയ്യാനായാണ് ഈ സമയത്ത് പ്രതിരോധ മന്ത്രി സന്ദർശനം നടത്തുന്നതെന്നാണ് വിവരം. സൈനികർക്കിടയിൽ ചൈനയുമായുണ്ടായ സംഭാഷണത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ചുമതലയും രാജ്‌നാഥ് സിംഗിനുണ്ട്.

Read Also : സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റ്; എംബി രാജേഷ്

ഫോർവാർഡ് പോസ്റ്റുകൾ സന്ദർശിക്കുകയാണ് മന്ത്രി. ചൈന അതിർത്തിയിൽ നിന്ന് പിന്മാറുകയാണെങ്കിലും പാതകളുടെ നിർമാണം നടക്കുന്നതിനാൽ ചൈനീസ് നിരീക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. പ്രതിരോധ മന്ത്രി അതിർത്തി മേഖലയിൽ വ്യോമനിരീക്ഷണവും നടത്തും.

നാളെ ജമ്മു കശ്മീരും പ്രതിരോധ മന്ത്രി സന്ദർശിക്കും. പിന്നീടാണ് ഡൽഹിക്ക് യാത്ര തിരിക്കുക. തിങ്കളാഴ്ച ചേരുന്ന സുരക്ഷാ സമിതി യോഗം, പ്രതിരോധ സമിതി യോഗം എന്നിവയിൽ തന്ത്രപ്രധാനമായ നീക്കങ്ങൾ ചർച്ച ചെയ്യും. കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു പ്രതിരോധ മന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അന്ന് സന്ദർശനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.

Story Highlights rajnath singh visits ladak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top