Advertisement

പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

July 17, 2020
Google News 0 minutes Read

പ്രശസ്ത നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് വൈകിട്ട് ആറിന് കോട്ടയം വെള്ളൂരിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

നാലോളം സിനിമകൾക്കും നിരവധി സീരിയലുകൾക്കും അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെ കഥ സുധാകർ മംഗളോദയത്തിന്റേതാണ്. മനോരമ, മംഗളം എന്നീ വാരികകളിലൂടെ സുധാകർ മംഗളോദയത്തിന്റെ എഴുത്തുകൾ വായനക്കാരിലെത്തിയിരുന്നു.

വെളുത്ത ചെമ്പരത്തി, ചിറ്റ, ചാരുലത, നീലക്കടമ്പ്, സുമംഗലി, പാദസരം, അവൾ, കുടുംഹം, നന്ദിനി ഓപ്പോൾ, ഇവൾ നന്ദനയുടെ മകൾ, താലി എന്നിവയാണ് സുധാകർ മംഗളോദയത്തിന്റെ പ്രധാന രചനകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here