ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യ മികച്ച സഖ്യകക്ഷിയാണെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്ലോയും വ്യക്തമാക്കി. ഇന്ത്യ അമേരിക്കയുടെ മികച്ച പങ്കാളിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും മുൻപ് പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനും ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

വൈറ്റ് ഹൗസിന്റെ ഇന്ത്യൻ അനുകൂല പ്രസ്താവനയെ ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റിയുടെ കോ- ചെയർ അൽ മേസൺ സ്വാഗതം ചെയ്തു. ഇന്ത്യയെ പിൻ തുണയ്ക്കുന്ന അമേരിക്കയുടെ നിലപാട് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാണെന്ന് അൽ മേസൺ അഭിപ്രായപ്പട്ടു.

Story Highlights donald trumph,india- china conflict,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top