പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്

case against firos kunnamparambil

ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ നൽകിയ പരാതിയിലാണ് ഫിറോസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലും സംഘവും തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വർഷയുടെ പരാതി.

പരാതിയെ തുടർന്ന് ഫിറോസ് അടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫിറോസ്, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. ഫിറോസിന്റെ ഹവാല, കുഴൽപ്പണ ബന്ധങ്ങളും പരിശോധിക്കും.

തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടിൽ താമസിക്കുന്ന രാധയുടെ മകളാണ് വർഷ. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കരൾ പൂർണമായും നശിച്ചുവെന്ന് മനസിലാകുന്നത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വർഷ ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞുകൊണ്ട് സഹായം അഭ്യർത്ഥിച്ചു. വർഷയ്‌ക്കൊപ്പം തൃശൂർ സ്വദേശി സാജൻ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്ബുക്ക് ലൈവിൽ എത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ വർഷയുടെ അക്കൗണ്ടിലെത്തിയത് അമ്പത് ലക്ഷം രൂപയാണ്. പണം ആവശ്യത്തിന് ലഭിച്ചെന്ന് അറിയിച്ചിട്ടും വർഷയുടെ അക്കൗണ്ടിൽ 89 ലക്ഷം രൂപ വരെ എത്തി.

Read Also : ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു : ഫിറോസ് കുന്നുംപറമ്പിൽ

ശസ്ത്രക്രിയ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വർഷ അമൃതാ ആശുപത്രിയുടെ സമീപമുള്ള വീട്ടിൽ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ കേച്ചേരി ഭീഷണിയുമായി എത്തുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് വർഷ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ. ആദ്യ ചെക്കപ്പ് കഴിഞ്ഞ് ബാക്കിവരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. അമൃത ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട്.

Story Highlights case against firos kunnamparambil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top