ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു : ഫിറോസ് കുന്നുംപറമ്പിൽ

ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നുംപറമ്പിൽ. ഫിറോസിനെതിരെയുണ്ടായ ആരോപണങ്ങളിൽ മനംനൊന്താണ് നീക്കം.
ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ ചാരിറ്റി പ്രവർത്തനം നിർത്തുന്ന കാര്യം ഫിറോസ് കുന്നുംപറമ്പിൽ പ്രഖ്യാപിച്ചത്. ഒന്നര വർഷമായി തനിക്കെതിരെയുണ്ടായ അനാവശ്യ ആരോപണങ്ങൾ തനിക്കുണ്ടാക്കിയ മാനസിക ആഘാതം വലുതാണെന്ന് ഫിറോസ് പറഞ്ഞു.
അത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ തന്റെ മുന്നിലെത്തുന്ന രോഗികളെ സഹായിക്കുമ്പോൾ കിട്ടിയിരുന്ന സന്തോഷമാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെന്നും ഫിറോസ് കുന്നുംപറമ്പിൽ ലൈവിൽ പറഞ്ഞു.
ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുമെങ്കിലും റോഡരികിലുള്ള പാവങ്ങൾക്ക് ഭക്ഷണം നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഫിറോസ് പറഞ്ഞു.
story highlights – firoz kunnamparambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here