ഇ – മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി

ഇ – മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ താത്പര്യ പ്രകാരമാണ് പിഡബ്ല്യുസിയെ കരാര്‍ ഏല്‍പിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പിഡബ്ല്യുസിയെ കരാര്‍ ഏല്‍പിച്ചതില്‍ നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ഉന്നയിച്ചിരുന്നു. വലിയ അഴിമതിയാണ് കരാര്‍ നല്‍കിയതില്‍ നടന്നിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയശേഷം ശിവശങ്കര്‍ നടത്തിയ എല്ലാ നിയമനങ്ങളും ഇടപാടുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രൈസ് വാട്ടാര്‍ ഹൗസ് കൂപ്പേഴ്‌സിന് പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ലഭിക്കുന്നതിന് ശിവശങ്കര്‍ ഇടപെട്ടിരുന്നു എന്ന കാര്യം വ്യക്തമാകുന്നത്. ഇതോടെയാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം മറ്റൊരു തരത്തിലാണ്. ഇ – മൊബിലിറ്റി പദ്ധതിയുടെ കരാര്‍ സമര്‍പ്പിക്കാന്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് ഒരു സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ കരാറിന്റെ കരട് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, റി ബില്‍ഡ് കേരളയുടെ ഭാഗമാണ് ഇ മൊബിലിറ്റി അതിനാല്‍ തന്നെ പ്രത്യേക കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട്.
Story Highlights – PWC, e-mobility project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here