Advertisement

പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മുകാശ്മീര്‍ അതിര്‍ത്തി സന്ദര്‍ശിക്കും

July 18, 2020
Google News 2 minutes Read
rajnath singh

പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മുകാശ്മീര്‍ അതിര്‍ത്തി സന്ദര്‍ശിക്കും. ലഡാക്കില്‍ നിന്നാണ് ഇന്ന് അദ്ദേഹം ജമ്മുകാശ്മീരില്‍ സന്ദര്‍ശനത്തിനായി എത്തുക. മേഖലയിലെ സൈനികരുമായി അദ്ദേഹം സംവദിക്കും. ഇന്നലെ പ്രതിരോധമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിച്ച അദ്ദേഹം മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൂചന. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ലെ ഒന്നര കിലോമീറ്ററിനുള്ളില്‍ ചൈനിസ് സൈന്യത്തിന്റെ സാന്നിധ്യം സ്ഥിതികരിച്ചതായാണ് സൂചന. സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ രണ്ടു കിലോമീറ്റര്‍ പിന്‍വലിച്ചെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Read Also : രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘന പറഞ്ഞിട്ടുണ്ടോ? [24 Fact check]

നിയന്ത്രണ രേഖയില്‍ നിന്നുള്ള അകലം പാലിക്കാതെയാണെന്ന് ചൈനയുടെ പിന്മാറ്റ അവകാശവാദം എന്ന് ഇത് വ്യക്തമാക്കുന്നു. മേഖലയില്‍ മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇവിടെയെത്തിയുള്ള പരിശോധന വൈകുകയാണ്. അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം ഇന്ത്യ പരിശോധിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ചൈന ഇപ്പോഴും പിന്മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 മേഖലയുടെ ഒന്നര കിലോമീറ്ററിനുള്ളിലാണ് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

Story Highlights Defense Minister Rajnath Singh will visit Kashmir border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here