റഷ്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം; സത്യാവസ്ഥയെന്ത്? [24 fact check]

fact check

-/അൻസു എൽസ സന്തോഷ്

ഈയിടെ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വാർത്തകളിലൊന്നാണ് റഷ്യയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം. മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ റഷ്യ പ്രതിരോധം തീർത്തുവെന്നാണ് പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രചരിച്ച ഈ വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്. ഇന്ത്യയിലെ റഷ്യൻ എംബസിയും ഇതേ വാർത്ത പങ്കുവച്ചു.

സെഷനോവ് സർവകലാശാലയിൽ നടന്ന വാക്‌സിൻ പരീക്ഷണത്തിൽ രണ്ട് ഘട്ടങ്ങൾ മാത്രമാണ് ഇതേവരെ പൂർത്തിയാക്കിയത്. കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ പരീക്ഷിക്കേണ്ട മൂന്നാം ഘട്ടവും ആഭ്യന്തര അംഗീകാരം നേടേണ്ട നാലാം ഘട്ടവും ഇതുവരെ പൂർത്തിയായിട്ടില്ല.

Read Also : രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘന പറഞ്ഞിട്ടുണ്ടോ? [24 Fact check]

വാഷിംഗ്ടൺ പോസ്റ്റ് മുതൽ ഫോർബ്‌സ് വരെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും എഎൻഐ മുതൽ ഇന്ത്യ ടുഡേ വരെയുള്ള ഇന്ത്യൻ മാധ്യമങ്ങളിലും എന്തിനേറെ കേരളത്തിലെ മുൻനിര വാർത്താ മാധ്യമങ്ങളിൽ വരെ ഇത് പ്രധാന വാർത്തയായി നിറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം രോഗികളിൽ നടത്തുന്ന പരീക്ഷണവും ക്ലിനിക്കൽ പരീക്ഷണവും മാത്രമാണ് ഇതുവരെ ഫലപ്രദമായത്. റഷ്യയിലെ സെഷനോവ് സർവകലാശാലയിലെ ആദ്യഘട്ട പരീക്ഷണം ജൂൺ 18ന് ആരംഭിച്ചതാണ്.

ആദ്യം 18 പേരിലും പിന്നീട് 20 പേരിലും കുത്തിവയ്പ്പ് നടത്തിയെങ്കിലും ഫലം അന്തിമമല്ലെന്നാണ് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്‌സിൻ ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന സത്യം ലോകാരോഗ്യസംഘടനയുടെ കൊവിഡ് 19 ട്രാക്കർ പരിശോധിച്ചാൽ മനസിലാകും.

Story Highlights covid, covid vaccine, russia, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top