നടൻ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന. ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മുൻപ് നടൻമാരായ രജനീകാന്തിനും വിജയ്ക്കും ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇരുവരുടേയും വീട്ടിൽ ബോംബുവച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. വിജയ്‌ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

Story Highlights Actor ajith

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top