ഡൽഹിയിൽ കനത്തമഴയും വെള്ളപ്പൊക്കവും; ഒരു മരണം

ഡൽഹിയിൽ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപംകൊണ്ടു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരാൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്.

ഞായറാഴ്ച രാവിലെ മുതൽ ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഗതാഗതം പൂർണമായി തടസപ്പെട്ടു. അടുത്ത മൂന്ന് മണിക്കൂർ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഫരീദാബാദ്, ഗാസിയബാദ്, നോയിഡ, മീററ്റ്, ഗുരുഗ്രാം, സോണിപത്, റോത്തക്, ഹൻസി, ആദംപുർ, ഹിസർ, ജിന്ദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നും അറിയിപ്പുണ്ട്.

വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ അഗ്‌നി രക്ഷാ സേനയുടെയും മറ്റും ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹിയിൽ മഴ ജൂലായ് 21 വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Story Highlights Heavy rain, Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top