മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ്; 300 പേർ ക്വാറന്റീനിൽ
മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ. ആരോഗ്യ വകുപ്പ് അധികൃതരാണ് നിർദേശം നൽകിയത്. ചടങ്ങിൽ പങ്കെടുത്ത കാവനൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുൽ ഖാദർ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അർപ്പിക്കാനായി മൻഹജുർ റഷാദ് ഇസ്ലാമിക് കോളജിൽ പൊതുദർശനത്തിന് വച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂർ സ്വദേശിയും ചടങ്ങിൽ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു.
Read Also :കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊവിഡ് ബാധിച്ച് കാവനൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കിയപ്പോഴാണ് ചേലേമ്പ്രയിലെ ചടങ്ങിനെപ്പറ്റി അറിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലും പുറത്തുമുള്ളവർ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്.
Story Highlights – Covid 19, Malappuram, Quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here