Advertisement

പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്

July 19, 2020
Google News 2 minutes Read
covid confirmed to police officer in Pathanamthitta

പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് രോഗം ബാധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല. കഴിഞ്ഞ ദിവസം ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൂടി രോഗം കണ്ടെത്തിയിരിക്കുന്നത്.

Read Also : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ കുറച്ച് ദിവസങ്ങളായി അവധിയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇയാള്‍ കോന്നി സ്റ്റേഷനില്‍ എത്തിയതായാണ് വിവരം. ഈ സാഹചര്യത്തില്‍ സിഐ അടക്കം 35 ഓളം പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷന്‍ അടച്ചിടണോ എന്നതില്‍ ജില്ലാ പൊലീസ് മേധാവി തീരുമാനമെടുക്കും. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ പത്തനംതിട്ട ഇലുവുംതിട്ട മാര്‍ക്കറ്റ് ഈ മാസം 25 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. പത്തനംതിട്ട, പന്തളം, കുളനട പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ സാഹചര്യത്തിലാണ് നടപടി. അതേസമയം, പത്തനംതിട്ട അടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കൊവിഡ് വ്യാജ പ്രചരണം നടത്തിയ രണ്ട് പേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights covid confirmed to police officer in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here