ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ 629 പേർക്ക്; ആശങ്ക

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 629 പേർക്ക്. അതിൽ 43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ആകെ 821 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 222 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എറണാകുളത്ത് 98 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. പാലക്കാട് 81 ൽ 70 പേർക്കും, കൊല്ലത്ത് 75 ൽ 61 പേർക്കും, കാസർഗോഡ് 57 ൽ 48 പേർക്കും, ആലപ്പുഴയിൽ 52 ൽ 34 പേർക്കും, ഇടുക്കിയിൽ 49 ൽ 28 പേർക്കും, തൃശൂരിൽ 61ൽ 27 പേർക്കും, കോഴിക്കോട് 32 ൽ 26 പേർക്കും, പത്തനംതിട്ടയിൽ 35 ൽ 24 പേർക്കും, കോട്ടയത്ത് 20ൽ 12 പേർക്കും, മലപ്പുറത്ത് 25 ൽ 10 പേർക്കും, കണ്ണൂരിൽ 13 ൽ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

Read Also : ഇന്ന് സംസ്ഥാനത്ത് 821 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 222 പേർക്ക് രോഗം

13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top