ഡോക്ടർക്ക് കൊവിഡ്; മൂന്നാർ ജനറൽ ആശുപത്രി അടക്കും

ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രി അടക്കാൻ തീരുമാനിച്ചു. രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ സമ്പർക്ക പട്ടികയിൽ ഒട്ടേറെ ആളുകൾ ഉൾപ്പെട്ടതോടെയാണ് ആശുപത്രി അടക്കാൻ തീരുമാനിച്ചത്.
Read Also : കർണാടകയിൽ കാസർഗോഡ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
ഡോക്ടർ നേരത്തെ നിരവധി രോഗികളെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെയൊക്കെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഇവിടെ ചികിത്സയിലുള്ള രോഗികളെ എസ്റ്റേറ്റ് ഡിസ്പൻസറികളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കളക്ടറും എം എൽ എയും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
മൂന്നാർ ടൗൺ ഉൾപ്പെടെ കണ്ടയിന്മെൻ്റ് സോണിലാണ്. അതിനു പിന്നാലെയാണ് ആശുപത്രി അടക്കാൻ തീരുമാനിച്ചത്. മലയോര മേഖലകളിലാണ് ജില്ലയിൽ കൊവിഡ് വ്യാപിക്കുന്നത്. സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. ജില്ലയിലെ ചില ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights – covid moonnar genral hospital closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here