കർണാടകയിൽ കാസർഗോഡ് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

കർണാടകയിലെ ഹുബ്ബളിയിൽ കാസർഗോഡ് സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. പുത്തിഗെ മുഗു സ്വദേശി 48 കാരനായ പൊന്നങ്കള മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. ഹുബ്ബളിയിൽ ഹോട്ടൽ തൊഴിലാളിയായായിരുന്ന മുഹമ്മദ് കുഞ്ഞി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഹമ്മദ് കുഞ്ഞി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം. മരണശേഷമാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ശവസംസ്‌ക്കാരം ഹുബ്ബളിയിൽ നടത്തും.

നേരത്തെ ഹുബ്ബളിയിൽ നിന്ന് കൊവിഡ് ബാധിച്ച് ഗുരതരനിലയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി. എം അബ്ദുൾ റഹ്മാൻ മണിക്കൂറുകൾക്കുള്ളിൽ മരിച്ചിരുന്നു.

Story Highlights Covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top